ADVERTISEMENT

ചെറുതോണി ∙ ഇടുക്കി ആർച്ച് ഡാമിനു സമീപം കുറത്തി മലയിൽ നിന്നു കൂറ്റൻ പാറ അടർന്നുവീണു. ഡാം ടോപ്പ് റോഡിൽ അണക്കെട്ടിന്റെ കവാടത്തിനു മുന്നിലേക്കാണു വീണത്. ഡാമിന്റെ കിഴക്കു ഭാഗത്തെ ഗേറ്റിനു മുന്നിൽ വന്നു വീണ പാറ പൊട്ടിത്തെറിച്ച് ഒരു ഭാഗം ഗേറ്റിന്റെ ഭിത്തിയിൽ ഇടിച്ച് വീഴുകയായിരുന്നു. സംഭവം ഇന്നലെ പുലർച്ചെ ആയതിനാൽ വാഹനങ്ങളോ ആളുകളോ സ്ഥലത്തുണ്ടായിരുന്നില്ല. കുറത്തി മലയുടെ ഭാഗങ്ങളിൽ സുരക്ഷാ വിഭാഗം ഇന്നലെ പരിശോധന നടത്തി. അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കില്ലെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും അറിയിച്ചു.

English Summary:

Security Inspections Ensure Safety After Rock Fall Near Idukki Dam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com