ADVERTISEMENT

കനത്ത മഴയിൽ മുതിരപ്പുഴയിലൂടെ ഒഴുകിയെത്തിയതു നൂറുകണക്കിനു പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും. ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലാണ് ഒരു ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ ടൗണിനു നടുവിലൂടെ പോകുന്ന മുതിരപ്പുഴയിലൂടെ ഒഴുകിയെത്തിയത്. പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള ഈ മാലിന്യങ്ങൾ പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിലെ ഷട്ടറുകൾക്കു സമീപമാണ് അടിഞ്ഞുകൂടിക്കിടക്കുന്നത്.

വിനോദസഞ്ചാരികളടക്കമുള്ളവർ ഉപയോഗം കഴിഞ്ഞ് പല പ്രദേശങ്ങളിലായി വലിച്ചെറിഞ്ഞ കുപ്പികളാണ് മഴവെള്ളത്തിനൊപ്പം ഒഴുകി പുഴയിലെത്തിയത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ വലിച്ചെറിയുന്ന മാലിന്യങ്ങളും ഇതിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com