ഉപതിരഞ്ഞെടുപ്പ്: 30ന് അവധി പ്രഖ്യാപിച്ചു
Mail This Article
×
തൊടുപുഴ ∙ ജില്ലയിൽ ഉപതിരഞ്ഞടുപ്പ് നടക്കുന്ന വാർഡുകളിൽ 30ന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിങ് ബൂത്തുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേട്ടെടുപ്പിന്റെ തലേദിവസവും അവധിയായിരിക്കും.
തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 09-പെട്ടേനാട് വാർഡിലും ഉടുമ്പൻചോല പഞ്ചായത്തിലെ 08-പാറത്തോട്, അറക്കുളം പഞ്ചായത്തിലെ 06-ജലന്ധർ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ 06-തോപ്രാംകുടി എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഈ വാർഡുകളിൽ 28 വൈകിട്ട് 6 മണി മുതൽ വേട്ടെണ്ണൽ ദിനമായ 31 വൈകിട്ട് 6 മണി വരെ മദ്യഷാപ്പുകളും ബവ്റിജസ് മദ്യവിൽപനശാലകളും അടച്ചിട്ട് ഡ്രൈ ഡേ ആചരിക്കാനും കലക്ടർ ഉത്തരവിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.