കെഎസ്ഇബിയുടെ പഴയ കെട്ടിടം വിദ്യാർഥികൾക്ക് ഭീഷണി
Mail This Article
×
മൂലമറ്റം ∙ അപകടഭീഷണിയായി ഐഎച്ച്ഇപി സ്കൂളിന് എതിർവശത്തുള്ള ഉപേക്ഷിക്കപ്പെട്ട കെഎസ്ഇബി കെട്ടിടം. 1965ൽ ഉദ്യോഗസ്ഥർക്കു താമസിക്കാനായി നിർമിച്ച കെഎസ്ഇബി കെട്ടിടമാണു പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായി നശിക്കുന്നത്. വാഗമൺ റോഡരികിലുള്ള കെട്ടിടം ഷീറ്റുകൾ പൊട്ടി ഭിത്തികൾ നനഞ്ഞ് ഒലിച്ച അവസ്ഥയിൽ നിലം പതിക്കാറായി നിൽക്കുന്നത്. കുട്ടികളടക്കമുള്ളവർ കാൽനടയായി പോകുന്ന വഴിയിൽ അപകടസാധ്യത ഉയർത്തുകയാണു കെട്ടിടം. പൊളിച്ചുനീക്കിയാൽ റോഡിന് വീതി ലഭിക്കുമെന്നും അപകടാവസ്ഥ ഒഴിവാകുമെന്നും നാട്ടുകാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.