ADVERTISEMENT

തൊടുപുഴ ∙ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 60 ശതമാനമായി ഉയർന്നു.  അണക്കെട്ടിന്റെ മഴപ്രദേശത്ത് 19.4 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ അണക്കെട്ടിലെ ജലനിരപ്പ് ഒരടി ഉയർന്ന് 2366.24 എത്തി (സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം). മഴ കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നീർച്ചാലുകൾ സജീവമാണ്. അതിനാൽ വരുംദിവസങ്ങളിലും അണക്കെട്ടിൽ ജലനിരപ്പ് ഉയരുമെന്നാണു കെഎസ്ഇബി കണക്കുകൂട്ടുന്നത്. ജലനിരപ്പ് ഉയർന്നതോടെ മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനവും ഉയർത്തി.  ഇന്നലെ 11.14 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com