ADVERTISEMENT

ഉപ്പുകുന്ന് ∙ ഉടുമ്പന്നൂർ പഞ്ചായത്തിലെ കരിമ്പിൻകയം- ഉപ്പുകുന്ന് റോഡ് നവീകരിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചിട്ടും പണി ഏറ്റെടുക്കാൻ വിസമ്മതിച്ച് കരാറുകാർ. അതേസമയം പണി നടത്തിക്കാനും ആരുമില്ല. യാത്രാദുരിതത്തിലായ നാട്ടുകാർ റോഡ് പണി നടക്കാത്തതു കാണിച്ച് നവകേരള സദസ്സിൽ പരാതി നൽകിയിരുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ പെടുത്തിയാണ് റോഡിന്റെ അരിക് കെട്ട് ഉൾപ്പെടെയുള്ള ജോലികൾക്ക് തുക അനുവദിച്ചത്. എസ്റ്റിമേറ്റ് തയാറാക്കി പദ്ധതി അംഗീകരിച്ച് രണ്ടു തവണ ടെൻഡർ വിളിച്ചെങ്കിലും ആരും കരാർ എടുക്കുന്നില്ലെന്നാണു ബന്ധപ്പെട്ട എൻജിനീയർ പറയുന്നത്.

ആദ്യഘട്ടത്തിൽ ഒരാൾ കരാർ എടുത്തിരുന്നു. റോഡു കടന്നു പോകുന്നതിന് അടുത്തു താമസിക്കുന്ന ഒരാൾ നിർമാണത്തിനെതിരെ ഓംബുഡ്സ്മാനെ സമീപിച്ചു. റോഡ് നിർമിച്ചാൽ തന്റെ സ്ഥലം ഇടിയുമെന്നും വനനശീകരണം ഉണ്ടാകും എന്നു പറഞ്ഞായിരുന്നു പരാതി. എന്നാൽ വനംവകുപ്പ് റോഡ് പണിക്ക് എൻഒസി നൽകി. റോഡ് പണിയുമ്പോൾ പരാതിക്കാരന്റെ ഭൂമിക്ക് പ്രശ്നം ഉണ്ടാകില്ലെന്നും അധികൃതർ ഓംബുഡ്സ്മാനെ ബോധ്യപ്പെടുത്തി. ഇതോടെ റോഡ് പണിക്ക് അനുകൂലമായി ഓംബുഡ്സ്മാൻ ഉത്തരവിറക്കി.എന്നാൽ പിന്നീട് ആരും കരാർ ഏറ്റെടുക്കാൻ തയാറായില്ല.

പണി പുനരാരംഭിക്കുന്ന കാര്യത്തിൽ ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും താൽപര്യം കാട്ടുന്നില്ലെന്നും റോഡു പണിയാൻ ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം ഉൾപ്പെടെ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നൂറോളം കുടുംബങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്ന കാര്യത്തിൽ അധികൃതർ അലംഭാവം കാട്ടുന്നതായും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com