ADVERTISEMENT

മൂന്നാർ ∙ രണ്ടു വർഷമായി ഇടമലക്കുടി നിവാസികൾക്ക് റേഷൻ മണ്ണെണ്ണ ലഭിക്കുന്നില്ലെന്ന പരാതിയുമായി പഞ്ചായത്ത് ഭരണസമിതി രംഗത്ത്. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടയിലെ 26 സെറ്റിൽമെന്റുകളിലായി 958 കുടുംബങ്ങളാണുള്ളത്. ഇതിൽ 4 എണ്ണത്തിലെ 110  വീടുകളിൽ മാത്രമാണ് വൈദ്യുതിയുളളത്. ബാക്കിയുള്ള വീടുകളിൽ വെളിച്ചത്തിനായി മണ്ണെണ്ണ വിളക്കുകളെയാണ് ആശ്രയിക്കുന്നത്. മണ്ണെണ്ണ ലഭിക്കാത്തതിനാൽ വിറകു കത്തിച്ച് ആ വെളിച്ചത്തിലാണ് രാത്രി സമയത്ത് ആദിവാസികൾ ഭക്ഷണം കഴിക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി മുതുവാൻ സമുദായത്തിൽ പെട്ട ആദിവാസികൾ മാത്രം കഴിയുന്ന ഇടമലക്കുടിയിൽ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം നിർത്തിവച്ചിരിക്കുകയാണെന്നും ബാറ്ററി ഉപയോഗിച്ചുള്ള ടോർച്ച് തെളിച്ചാണ് വൈകുന്നേരങ്ങളിൽ വീടുകളിൽ വെളിച്ചം ലഭ്യമാക്കുന്നതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മോഹൻദാസ്‌, വികസനകാര്യ സമിതി അധ്യക്ഷ ശിവമണി എന്നിവർ പറഞ്ഞു. ആദിവാസി സമൂഹത്തോടുള്ള കടുത്ത അവഗണനയുടെ ഭാഗമായാണ് വർഷങ്ങളായി മണ്ണെണ്ണ വിതരണം ചെയ്യാത്തതെന്നും ഇവർ ആരോപിച്ചു. ഗതാഗത സൗകര്യമില്ലാത്തതിനാൽ

കഴിഞ്ഞ മൂന്നു മാസമായി ഇടമലക്കുടിയിൽ വല്ലപ്പോഴും മാത്രമാണ് റേഷൻ വിതരണം നടക്കുന്നതെന്നും ഇവർ ആരോപിച്ചു. റേഷൻ വിതരണം ശരിയായ രീതിയിൽ നടക്കാത്തതു കാരണം മാങ്കുളം, വാൽപാറ, മൂന്നാർ എന്നിവിടങ്ങളിലെത്തിയാണ് ഇടമലക്കുടിക്കാർ അവശ്യസാധനങ്ങൾ വാങ്ങിയെത്തിക്കുന്നതെന്നും ഇരുവരും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com