ADVERTISEMENT

മുട്ടം ∙ മുട്ടത്ത് വെള്ളം പമ്പ് ചെയ്താൽ ടൗണിൽ വെള്ളപ്പൊക്കമാകുന്നതാണ് നിലവിലെ സ്ഥിതി.ടൗണിലൂടെ കടന്നുപോകുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്.  

മുട്ടം പെട്രോൾ പമ്പിനു സമീപമാണ് പൈപ്പ് പൊട്ടി വെള്ളം ലീക്കാകുന്നത്. നേരിയ ചോർച്ച തുടങ്ങിയിട്ട് ആഴ്ചകളായിരുന്നു. എന്നാൽ ചോർച്ച  വലുതാവുകയും റോഡ് പൊട്ടിപ്പൊളിയുകയും ചെയ്തു.ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കാൽനടയാത്രക്കാർ ഇതുമൂലം വെള്ളത്തിൽ കുളിച്ചാണ് കടന്നുപോകുന്നത്. 

കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ ഇതിന്റെ ആഴം അറിയാതെ ചെറുവാഹനങ്ങൾ തകരാറിലാകുന്നതും പതിവാണ്. എത്രയും വേഗം പൈപ്പിലെ ചോർച്ച മാറ്റി ഇതുവഴിയുള്ള ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

A leaking water pipeline in Muttom, Kerala is creating havoc for residents and commuters. The leak, which began weeks ago, has worsened, causing flooding, road damage, and posing a safety hazard. Locals are urging authorities to address the issue and provide a swift resolution.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com