ജനവാസ മേഖലയിലേക്ക് ഉരുണ്ടിറങ്ങി ഭീമൻപാറ
Mail This Article
×
മുട്ടം ∙ ഭീമൻ പാറ ജനവാസ മേഖലയുടെ സമീപത്തേക്ക് ഉരുണ്ടിറങ്ങി. മുട്ടം പഞ്ചായത്തിലെ 6-ാം വാർഡിലെ വടക്കുംമേട് ഭാഗത്തുനിന്നാണ് പാറ ഉരുണ്ടിറങ്ങിയത്. കുത്തിറക്കത്തിൽ കിലോമീറ്ററോളം ഉരുണ്ട പാറ ജനവാസ മേഖലയ്ക്കു തൊട്ട് അടുത്ത് വരെ എത്തി. അടക്കാപ്പാറ മൈക്കിളിന്റെ പുരയിടത്തിലാണ് പാറ വന്ന് പതിച്ചത്. ഭീമൻ പാറയുടെ ഏതാനും ഭാഗങ്ങൾ ചിന്നിച്ചിതറി താഴേക്ക് പതിച്ചത്. ഇനിയും ഇത്തരത്തിൽ ഒട്ടേറെ പാറകൾ പ്രദേശത്ത് അപകടാവസ്ഥയിൽ ഉള്ളതായി നാട്ടുകാർ പറയുന്നു. പാറമട ആരംഭിക്കാനായി ഏക്കർ കണക്കിന് പ്രദേശമാണ് ഈ ഭാഗത്ത് ഏറ്റെടുത്തിരിക്കുന്നത്.
English Summary:
A large rock tumbled down a hillside in Muttam, Kerala, coming to a halt near a residential area.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.