ADVERTISEMENT

അടിമാലി ∙ ശക്തമായ മിന്നലിൽ വയോധികയുടെ വീട് തകർന്നു. കൂമ്പൻപാറ ഓടക്കാസിറ്റി നെല്ലി മറ്റത്തിൽ ശോശാമ്മയുടെ (69) വീടാണ് തകർന്നത്. ശനിയാഴ്ച രാത്രി 11ന് ആണ് മിന്നലുണ്ടായത്. ഈ സമയം ശോശാമ്മയുടെ സഹോദരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ പരുക്കേൽക്കാതെ  രക്ഷപ്പെട്ടു. വീട് പൂർണമായി തകർന്നു. വീട്ടുപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. പഞ്ചായത്തുമായി ആലോചിച്ച് അനന്തര നടപടികൾ സ്വീകരിക്കുമെന്ന് വെള്ളത്തൂവൽ പഞ്ചായത്ത് ഒന്നാം വാർഡ് മെംബർ എബിൻ കൂറ്റപ്പാല പറഞ്ഞു.

English Summary:

A 69-year-old woman's house in Adimaly's Odakacity region was struck by lightning and completely destroyed. The resident, Shoshamma, was away, and her sister narrowly escaped harm. The incident has prompted local authorities to assess the damage and provide assistance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com