ADVERTISEMENT

വണ്ണപ്പുറം ∙ ടൗണിൽ തെക്കേച്ചിറ ക്ഷേത്രത്തിനു സമീപം റോഡിൽ വെള്ളക്കെട്ട് ഉണ്ടായിട്ട് നാളുകളായെങ്കിലും പ്രശ്നം പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല.ഓട അടഞ്ഞ് കിടക്കുന്നതിനാലാണു റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതെന്നു ഒട്ടേറെ തവണ അധികാരികളോട് പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മർച്ചന്റ് അസോസിയേഷൻ അറിയിച്ചു.

ചെറിയ മഴ പെയ്താൽ പോലും റോഡിൽ വെള്ളം പൊങ്ങുന്നതുമൂലം കാൽനട യാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. കൂടാതെ വാഹനങ്ങൾ പോകുമ്പോൾ കടകളിലേക്ക് വെള്ളം അടിച്ചു കയറുമ്പോൾ സാധനങ്ങൾ നനഞ്ഞു വൻ നഷ്ടം ഉണ്ടാകുന്നതായി കച്ചവടക്കാർക്ക് പരാതി ഉണ്ട്.   പ്രശ്ന പരിഹാരം ഉടൻ ഉണ്ടാക്കണമെന്ന് അസോസിയേഷൻ ഭാരവാഹികളായ സജി കണ്ണമ്പുഴ, നൗഷാദ് മലനാട്,എം.ജി. പ്രിൻസ് എന്നിവർ ആവശ്യപ്പെട്ടു.

English Summary:

The road near Thekkechira Temple in Vannappuram, Kerala, has been plagued by waterlogging for days due to a blocked drain. Despite numerous complaints, authorities have failed to take action, leading the Merchant's Association to announce a protest. The situation worsens with rainfall, hindering pedestrian movement and causing damage to shops due to splashing water.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com