ADVERTISEMENT

തൊടുപുഴ ∙ സർക്കാർ ഉത്തരവിനെത്തുടർന്ന് 125 ദിവസത്തിലേറെയായി വാഗമണ്ണിലെ ചില്ലുപാലം (ഗ്ലാസ് ബ്രിജ്) അടഞ്ഞുകിടക്കുന്നു. ചില്ലുപാലത്തിൽ കയറാൻ മാത്രമെത്തുന്ന ഇതരസംസ്ഥാന സഞ്ചാരികൾ ഉൾപ്പെടെ നിരാശരായി മടങ്ങുന്നതാണു നിലവിലെ സ്ഥിതി. മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയ് 29നു ടൂറിസം വകുപ്പ് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാഹസിക വിനോദസഞ്ചാരവും ജലാശയങ്ങളിലെ ബോട്ടിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നു. ഇതിൽ ബോട്ടിങ് പുനരാരംഭിച്ചിട്ടും ഗ്ലാസ് ബ്രിജ് മാത്രം തുറന്നിട്ടില്ല.

സംസ്ഥാനത്തെ ബീച്ചുകളിൽ സ്ഥാപിച്ചിരുന്ന ഫ്ലോട്ടിങ് ബ്രിജുകളിൽ കയറിയവർ അപകടത്തിൽപെട്ടതോടെയാണു സുരക്ഷയുടെ പേരിൽ ഗ്ലാസ് ബ്രിജും അടച്ചത്. വാഗമൺ കോലാഹലമേട്ടിൽ അഡ്വഞ്ചർ ടൂറിസം പാർക്കിലാണു പാലം. സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിലാണിത്. പൊതു–സ്വകാര്യ പങ്കാളിത്തത്തിൽ 3 കോടി രൂപ ചെലവിലാണു പാലം നിർമിച്ചത്. ഒരാൾക്ക് ഗ്ലാസ് ബ്രിജിൽ പ്രവേശിക്കുന്നതിന് 250 രൂപയാണു ഫീസ് ഈടാക്കിയിരുന്നത്.

English Summary:

The famed Glass Bridge at Vagamon, Kerala, remains closed for over 125 days following a government order issued in May due to heavy rain concerns. Tourists, especially those traveling specifically for the Glass Bridge experience, are left disappointed, impacting local tourism. While boating activities have resumed, the reopening date for the Glass Bridge remains uncertain.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com