ADVERTISEMENT

മറയൂർ ∙ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവടയിലും കാന്തല്ലൂരിലും മഴക്കുറവ് കർഷകർക്ക് തിരിച്ചടിയാകുന്നു. കഴിഞ്ഞ ഒന്നരമാസമായി മേഖലയിൽ കാര്യമായി മഴ ലഭിച്ചിട്ടില്ല. ഇനിയും മഴ ലഭിക്കാതിരുന്നാൽ കാർഷിക മേഖല പ്രതിസന്ധിയിലാകുമെന്നു കർഷകർ പറയുന്നു. മഴയുടെ ലഭ്യതയിൽ കുറവോ കൂടുതലോ വന്നാലും കാന്തല്ലൂർ, വട്ടവട മേഖലകളിൽ കാർഷികവൃത്തിയാകെ താളം തെറ്റും. കഴിഞ്ഞ ഏതാനും ആഴ്ചകളായി വട്ടവട മേഖലയിൽ ഉണ്ടായിട്ടുള്ള മഴയുടെ ലഭ്യതക്കുറവാണ് ഇപ്പോൾ കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.

അടുത്ത വിനോദ സഞ്ചാര സീസൺ ലക്ഷ്യമിട്ട് കർഷകർ സ്ട്രോബറി ഉൾപ്പെടെ കൃഷിയിറക്കുന്ന സമയമാണിത്. പക്ഷേ, കാര്യമായ മഴ ലഭിക്കാത്തതും ഉയർന്ന ചൂടും മൂലം ചിലയിടങ്ങളിൽ പച്ചക്കറികൾ ഉണങ്ങിത്തുടങ്ങി. മുൻപ് കനത്ത മഴയെത്തുടർന്ന് കൃഷിയിറക്കിയ പച്ചക്കറികൾ ചീഞ്ഞു പോകുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. ഇതിനു ശേഷമാണ് ഇപ്പോൾ ഉയർന്ന ചൂടും മഴക്കുറവും തിരിച്ചടിയാകുമോ എന്ന ആശങ്ക കർഷകർ പങ്കുവയ്ക്കുന്നത്. തുലാവർഷം ശക്തമാകുന്നതോടെ വട്ടവടയിലും മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

English Summary:

A prolonged dry spell in Marayoor's Vattavada and Kanthalloor regions has left farmers struggling with failing crops and uncertain futures. The lack of rain threatens the livelihoods of these communities who rely heavily on agriculture, particularly vegetable cultivation for the tourist season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com