ഇടുക്കി ജില്ലയിൽ ഇന്ന് (12-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
∙ ബാങ്ക് അവധി
കാലാവസ്ഥ
∙ വ്യാപക മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട് . കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത.
സ്പെഷൽ ടീച്ചർ: അഭിമുഖം 23ന്
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്പെഷൽ ടീച്ചർ തസ്തികയിലെ 2 താൽക്കാലിക ഒഴിവുകളിൽ (മുസ്‌ലിം-1 എൻസിഎ, എൽസി/എഐ-1 എൻസിഎ) നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ 23ന് 10.30ന് വൈസ് ചാൻസലറുടെ ചേംബറിൽ നടക്കും. സ്പെഷൽ എജ്യുക്കേഷനിൽ ബിഎഡും (ഇന്റലക്ച്വൽ ഡിസെബിലിറ്റി) മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുവേണ്ടിയുള്ള അംഗീകൃത സ്ഥാപനത്തിൽ 2 വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും ഉള്ളവരെയാണു പരിഗണിക്കുന്നത്. പ്രായപരിധി: 50.
കായികക്ഷമതാ പരീക്ഷ
കട്ടപ്പന ∙ ജില്ലയിൽ വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ (കാറ്റഗറി നമ്പർ 027/22, 029/22, 030/22, 556/22, 559/22) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ മാറ്റിവയ്ക്കപ്പെട്ട ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 15 മുതൽ നടക്കും.
പട്ടികവർഗ വിദ്യാർഥികൾക്ക് കാഷ് അവാർഡ്
തൊടുപുഴ ∙ ദേവികുളം താലൂക്കിലെ സ്ഥാപനങ്ങളിൽ പഠിച്ചതും എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, പിജി, പ്രഫഷനൽ ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ പട്ടികവർഗ വിദ്യാർഥികൾക്കുള്ള കാഷ് അവാർഡിനായി അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ഡി ഗ്രേഡ് ഉള്ളവരെ പരിഗണിക്കുന്നതല്ല. കുറഞ്ഞ യോഗ്യത: എസ്എസ്എൽസി- 6 ബി, 4 സി ഗ്രേഡുകൾ. സിബിഎസ്ഇ (10)- 3 ബി, 2 സി, പ്ലസ് ടു- 4 ബി, 2 സി, ഡിഗ്രി/ പിജി- ഫസ്റ്റ് ക്ലാസ്. അപേക്ഷ മൂന്നാർ, മറയൂർ, അടിമാലി ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിലോ, അടിമാലി ട്രൈബൽ ഡവലപ്മെന്റ് ഓഫിസിലോ 23ന് മുൻപ് സമർപ്പിക്കണം. 04864224399.
ജോലി ഒഴിവ്
തൊടുപുഴ ∙ രാജാക്കാട് സർക്കാർ ഐടിഐയിൽ അരിത്തമറ്റിക് കം ഡ്രോയിങ് ഇൻസ്ട്രക്ടർ (എസിഡി) ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 16ന് 10.30ന് നടക്കും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. 04868241813, 9895707399.
കട്ടപ്പന കമ്പോളം
ഏലം: 2075-2175
കുരുമുളക്: 633
കാപ്പിക്കുരു(റോബസ്റ്റ): 220
കാപ്പി പരിപ്പ്(റോബസ്റ്റ): 365
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 260, ചുക്ക്: 385
ഗ്രാമ്പൂ: 900, ജാതിക്ക: 285
ജാതിപത്രി: 1350-1850