ADVERTISEMENT

ഇടുക്കി∙ പെരുവന്താനം സെന്റ്‌ ആന്റണീസ്  കോളജിന്റെയും, മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിന്റെയും നേതൃത്വത്തിൽ ‘സ്വയം രക്ഷിക്കുക ഒപ്പം മറ്റുള്ളവരെയും’ എന്ന ടാഗ് ലൈനിൽ ഡിസാസ്റ്റർ മാനേജ്മെന്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 26, 27 തീയതികളിൽ പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ ആണ് പരിശീലന പരിപാടി. ദ്വിദിന പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കെ.ജെ തോമസ് എക്സ്. എം.എൽ.എ.യുടെ അധ്യക്ഷതയിൽ ഇടുക്കി കലക്ടർ വി. വിഗ്നേശ്വരി നിർവഹിക്കും. മോക്ക് ഡ്രില്ലുകളുടെ ഉദ്ഘാടനം കെഎപി 5th ബെറ്റാലിയൻ കമാൻഡന്റ് വി.ഡി വിജയൻ ഐ.പി.എസ് നിർവഹിക്കും. 

ട്രക്കിങ്, ട്രീ ക്ലൈബിങ്, റിവര്‍ ക്രോസിങ്, ആയുധങ്ങൾ പരിചയപ്പെടൽ, മോക്ക് പൊലീസ് സ്റ്റേഷൻ ആക്രമണം തുടങ്ങിയ പരിശീലനമാണ് ക്രമീകരിച്ചിരിക്കുന്നത്.  ഇന്റലച്വൽ ഗെയിമിങ് കൂടാതെ പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് വിദ്യാർഥികളും, മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂള്‍  വിദ്യാർഥികള്‍ ഒരുക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. 

യോഗ ക്ലാസ്, ഷൈനിങ് സ്റ്റാർസ് ഗ്ലോബൽ എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫെസ്റ്റ് ഒപ്പം സൈബർ സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിങ്, ഹോട്ടൽ മാനേജ്മെന്റ്, സൈക്കോളജി അവബോധ ക്ലാസുകൾ, കോളേജ് വിദ്യാർഥികൾ തന്നെ നിർമിച്ച  റോബോട്ടുകളുടെ പ്രദർശനം തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കും.

അടിയന്തിര സാഹചര്യങ്ങളിൽ കെട്ടിടങ്ങളുടെ ഉള്ളിൽ അകപ്പെടുന്നവരെ രക്ഷിക്കുന്നതും, തീപിടുത്തത്തിൽ അകപ്പെടുന്നവരെ രക്ഷപ്പെടുത്തുന്നതും, ജലാശയങ്ങളിൽ അകപ്പെടുന്നവരെ രക്ഷിക്കുന്ന രീതികള്‍ ഉൾപ്പെടെ പ്രദർശനവും, അവബോധവും ക്ലാസ്സുകളും ഉണ്ടായിരിക്കും. കേരള സ്റ്റേറ്റ് ഇലക്ട്രസിറ്റി ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലം നല്‍കും.

ക്യാംപില്‍ താമസം, ഭക്ഷണം എന്നിവ പ്രവേശനം സൗജന്യമായിരിക്കും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കും.

English Summary:

St. Anthony's College & Murickumvayal School present "Save Yourself and Others," a two-day disaster management training program in Idukki. This interactive program offers practical training in rescue techniques, survival skills, and disaster preparedness, empowering participants with life-saving knowledge.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com