ADVERTISEMENT

ഇരട്ടയാർ ∙ സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് ആരംഭിച്ച പണികൾക്കിടെ വീണ്ടും മണ്ണിടിഞ്ഞതോടെ ശാന്തിഗ്രാം പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. ഒക്ടോബർ 7ന് ഉച്ചയോടെയാണ് ശക്തമായ മഴയിൽ പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്.  ഇതേതുടർന്ന് ഇതുവഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു. പിന്നീട് മുന്നറിയിപ്പു ബോർഡുകൾ നീക്കിക്കൊണ്ട് വാഹനങ്ങൾ കടന്നുപോകുന്ന സ്ഥിതിയായിരുന്നു. ഇതിനിടെ സംരക്ഷണഭിത്തി നിർമിക്കാനായി 13,85,000 രൂപ അനുവദിച്ചു. ഇതിന്റെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പണി ആരംഭിക്കാൻ വൈകിയതോടെ പ്രതിഷേധം ഉയർന്നിരുന്നു. 

ശക്തമായ മഴമൂലമാണ് പണി ആരംഭിക്കാൻ വൈകിയതെന്നാണ് അധികൃതർ വിശദീകരിച്ചത്. തുടർന്ന് പണികൾ ആരംഭിച്ചപ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞ് റോഡ് കൂടുതൽ അപകടാവസ്ഥയിലായത്. ഇതോടെയാണ് ഗതാഗതം പൂർണമായി നിരോധിച്ചുകൊണ്ട് പണികൾ തുടരാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി സഞ്ചരിക്കേണ്ട വാഹനങ്ങൾ ഇരട്ടയാർ-ഇരട്ടയാർ നോർത്ത് റോഡിലൂടെയും ഇരട്ടയാർ -  ചേലക്കൽക്കവല -നാലുമുക്ക്      റോഡിലൂടെയും തിരിഞ്ഞുപോകണമെന്നാണ് നിർദേശം.

English Summary:

The Santhigram bridge in Irattayar, Kerala, remains closed after landslides disrupted repair work following an initial retaining wall collapse on October 7th. Heavy rain is being blamed for the ongoing issues, causing major traffic disruptions in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com