അശേക് കിടപ്പിലായിട്ട് 12 വർഷം; എഴുന്നേറ്റ് നടന്ന് കുടുംബം പോറ്റണം, അതിന് സുമനസ്സുകൾ കനിയണം
Mail This Article
തൊടുപുഴ ∙ അശോക് കുമാറിന് പരസഹായം കൂടാതെ എഴുന്നേറ്റു നടക്കണം. അതിന് സുമനസ്സുകൾ കനിയണം. ഉടുമ്പന്നൂർ പഞ്ചായത്തിലെ പാറയിൽ ഹൗസിൽ പി.കെ.അശോക് കുമാർ (47) കിടപ്പിലായിട്ട് 12 വർഷമായി. വെൽഡിങ് ജോലിക്കിടെ കെട്ടിടത്തിനു മുകളിൽ നിന്നു വീണതിനെ തുടർന്നു നട്ടെല്ലിനു ക്ഷതം ഏറ്റതാണ് കാരണം.
കഴിഞ്ഞ വർഷം വരെ നടക്കാൻ പോലും കഴിയാതിരുന്ന അശോകൻ ചികിത്സ മൂലം ഒരു വർഷത്തോളമായി രണ്ടു പേരുടെ സഹായത്തോടെ പതിയെ നടക്കാൻ തുടങ്ങിയിട്ടുണ്ട്. ചികിത്സ മുന്നോട്ടു പോയാൽ പരസഹായം കൂടാതെ നടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അശോകൻ.
ഭാര്യയും ഇരട്ടകുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമായിരുന്നു അശോകന്റേത്. നിലവിൽ ഭാര്യ ബിനു ആശുപത്രിയിലെ ക്ലീനിങ് ജോലിക്കു പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടു പോകുന്നത്.
അശോകന്റെ ചികിത്സയ്ക്കും മരുന്നിനും മാത്രമായി ഒരു മാസം ഒരു ലക്ഷം രൂപയോളം ചെലവ് വരും. ബന്ധുക്കളുടെയും മറ്റും സഹായത്തോടെയാണ് നിലവിൽ ചികിത്സ മുന്നോട്ടു പോകുന്നത്. പ്ലസ് പഠനം കഴിഞ്ഞ മക്കളുടെ പഠനവും പ്രതിസന്ധിയിലാണ്. ഇതോടെ തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം. ഫെഡറൽ ബാങ്കിന്റെ കരിമണ്ണൂർ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
∙ അക്കൗണ്ട് നമ്പർ: 17160100041956
∙ IFSC കോഡ്: FDRL0001716
∙ ഫോൺ: 9496994805