ADVERTISEMENT

കട്ടപ്പന ∙ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് അപകടാവസ്ഥയിലായി. പുഞ്ചിരിക്കവല കക്കാട്ട് ലീലാമ്മ വർഗീസിന്റെ വീടാണ് അപകടാവസ്ഥയിലായത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിഞ്ഞത്. വീടിന്റെ പിന്നിലെ മണ്ണിടിഞ്ഞാണ് ശുചിമുറി ഉൾപ്പെടെ അപകട ഭീഷണിയിലായിരിക്കുന്നത്. ശുദ്ധജലം സംഭരിക്കുന്ന ടാങ്ക്, അലക്കുകല്ല് എന്നിവയെല്ലാം മണ്ണിൽ അകപ്പെട്ട നിലയിലാണ്.

2018ലെ പ്രളയകാലത്ത് ഇവിടെ മണ്ണിടിഞ്ഞിരുന്നു. ഇതേത്തുടർന്ന് അയൽവാസിയുടെ വീട് അപകടാവസ്ഥയിലായതോടെ രണ്ടുലക്ഷം രൂപ ഉപയോഗിച്ച് ഭാഗികമായി സംരക്ഷണഭിത്തി നിർമിച്ചിരുന്നു. ആ ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞതോടെ ലീലാമ്മയും മകനും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം ഭീതിയിലാണ്. കൂടുതൽ മണ്ണിടിയാതിരിക്കാൻ പടുത വിരിച്ചിട്ടുണ്ടെങ്കിലും മൺതിട്ട വിണ്ടുകീറിയിരിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.

English Summary:

A house in Kattappana, Idukki district, Kerala is facing imminent danger due to a landslide triggered by recent heavy rains. The house belonging to Leelamma Varghese in Punchirikavala village has been severely impacted, with portions at risk of collapse. This incident comes after the area faced devastating floods in 2018, which had already caused significant damage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com