ADVERTISEMENT

അടിമാലി ∙ ബസ് സ്റ്റാൻഡിൽ കടമുറികൾക്ക് ഇടയിലൂടെയുള്ള വൈദ്യുത പോസ്റ്റ് അപകടഭീഷണി ഉയർത്തുന്നു. അടിമാലി പഞ്ചായത്ത് വാടകയ്ക്ക് നൽകിയിട്ടുള്ള കടമുറികളുടെ ഇടയിലൂടെയാണ് വൈദ്യുത പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്.  മേൽക്കൂര മേഞ്ഞിട്ടുള്ള ഷീറ്റിനു മുകളിലൂടെയാണ് വൈദ്യുത ലൈൻ കടന്നുപോകുന്നത്. പലപ്പോഴും കെട്ടിടത്തിനു മുകളിലേക്ക് വൈദ്യുത ലൈൻ പൊട്ടി വീഴുന്നത് ഭീതി പടരാൻ കാരണമായിട്ടുണ്ട്.

കഴിഞ്ഞ കാലവർഷത്തിൽ ഇതിനു സമീപത്തുള്ള വൈദ്യുത പോസ്റ്റ് വാഹനം ഇടിച്ച് തകർന്നതോടെ ലൈൻ പൊട്ടി കെട്ടിടത്തിനു മുകളിലേക്ക് പൊട്ടി വീണതായി സമീപവാസികൾ പറഞ്ഞു. ഇത്തരം സാഹചര്യത്തിൽ വൈദ്യുത ലൈനിൽ നിന്നുള്ള അപകടങ്ങൾ ഒഴിവാക്കാൻ പഞ്ചായത്ത്– വൈദ്യുത ബോർഡ് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

English Summary:

A precariously placed electric post at Adimali bus stand, with its power line running above roof sheets, has become a serious safety concern for the community. Frequent snapping and falling of the line, exacerbated by a recent vehicle collision, have locals demanding immediate action from the Panchayat and Electricity Board to mitigate the risk of accidents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com