ADVERTISEMENT

തൊടുപുഴ ∙ സപ്ലൈകോ ഡിപ്പോയിൽ സബ്സിഡി ഇനങ്ങൾ തീർന്നതോടെ സാധാരണക്കാർ ദുരിതത്തിൽ. സാധനങ്ങൾ ഡിപ്പോയിൽനിന്ന് ഔട്‌ലെറ്റുകളിലേക്കുള്ള വിതരണം ഇല്ലാതായതോടെ വിൽപന കേന്ദ്രങ്ങൾ ​എല്ലാം നിലവിൽ കാലിയായി. മിക്ക വിൽപനകേന്ദ്രങ്ങളിലും ഓണത്തിന് എത്തിയ സബ്സിഡി സാധനങ്ങളിൽ പഞ്ചസാര, കടല, കടുക്, പരിപ്പ് എന്നിവ രണ്ടാഴ്ച മുൻപുവരെ സ്റ്റോക്ക് ഉണ്ടായിരുന്നതും തീർന്നു. ഇതോടെ സാധനങ്ങൾ ഇല്ലാത്ത വിവരം അറിയാതെ എത്തുന്ന ഉപഭോക്താക്കൾ നിരാശരായി മടങ്ങുന്ന അവസ്ഥയാണ്. സബ്സിഡി ഉൽപന്നങ്ങൾ വാങ്ങാനാണ് സാധാരണക്കാർ സപ്ലൈകോ സ്റ്റോറുകളെ ആശ്രയിക്കുന്നത്.

സ്റ്റോക്ക് എത്തുന്നത് കൂടുതൽ വൈകുന്തോറും കൂടിയ വിലയ്ക്കു പുറത്തു നിന്നു സാധനങ്ങൾ വാങ്ങി ജനങ്ങൾ കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടിലാകും. അതേസമയം സാധനങ്ങൾ എന്നു ലഭിക്കുമെന്ന കാര്യത്തിൽ അധികൃതർക്കും കൃത്യമായ മറുപടിയില്ല. സബ്സിഡി ഇനത്തിൽ നൽകുന്ന 13 സാധനങ്ങളും ഒരുമിച്ച് സ്റ്റോറുകളിൽ എത്താത്തതാണ് പ്രധാന കാരണം. ഘട്ടംഘട്ടമായാണ് സാധനങ്ങൾ എത്തിക്കുന്നത്. ഇതുമൂലം ആദ്യം എത്തിക്കുന്ന സാധനങ്ങൾ അടുത്ത സാധനങ്ങൾ വരുമ്പോഴേക്കും തീരുന്ന അവസ്ഥയാണ്. കൂടാതെ വിതരണം ചെയ്യുന്ന സാധനങ്ങളുടെ തുക ലഭിക്കാത്തതിനാൽ ഓർഡർ നൽകുന്നതിലും കുറഞ്ഞ അളവിലാണു വിതരണക്കാർ സപ്ലൈക്കോയിലേക്കു സാധനങ്ങൾ എത്തിക്കുന്നത്. ഇതും സപ്ലൈകോ വിൽപന കേന്ദ്രങ്ങളിൽ സാധനങ്ങളുടെ ലഭ്യതക്കുറവിന് കാരണമാണ്.

English Summary:

Supplyco depots in Thodupuzha are experiencing a critical shortage of subsidized goods, leaving residents struggling to afford essential items. Delays in supply chain, phased delivery of goods, and payment issues with distributors are cited as contributing factors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com