ഇടുക്കി ജില്ലയിൽ ഇന്ന് (03-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
കാലാവസ്ഥ
∙ മഴ തുടരും. വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്കു സാധ്യത.
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയുടെ ഓറഞ്ച് അലർട്ട്.
∙ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്.
∙ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
∙ രാത്രി മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം.
കട്ടപ്പന കമ്പോളം
ഏലം: 2800-3000
കുരുമുളക്: 629
കാപ്പിക്കുരു (റോബസ്റ്റ): 227
കാപ്പി പരിപ്പ്(റോബസ്റ്റ): 385
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 240
ചുക്ക്: 350
ഗ്രാമ്പൂ: 925
ജാതിക്ക: 355
ജാതിപത്രി: 1500-2200
അറിയിപ്പ്
സൗജന്യ നേത്ര ചികിത്സാ ക്യാംപ് നാളെ
ഉപ്പുതറ ∙ ഫെഡറൽ ബാങ്ക് ശാഖയുടെയും നിവ ബൂപ ഹെൽത്ത് ഇൻഷുറൻസിന്റെയും നേതൃത്വത്തിൽ നാളെ രാവിലെ 10ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സൗജന്യ നേത്ര ചികിത്സാ ക്യാംപും തിമിര രോഗ നിർണയവും നടക്കും.
കൃഷിയധിഷ്ഠിത ആസൂത്രണം;അപേക്ഷ ക്ഷണിച്ചു
തൊടുപുഴ ∙ മുട്ടം കൃഷിഭവന്റെ പരിധിയിലുള്ള കർഷകർക്കു കൃഷിയിടത്തിൽ ആവശ്യമായ എല്ലാ വിഭവങ്ങളും സംയോജിപ്പിച്ച് ഉയർന്ന വരുമാനം ഉറപ്പാക്കുന്ന കൃഷിയധിഷ്ഠിത ആസൂത്രണം നടപ്പിലാക്കാൻ താൽപര്യമുള്ള കർഷകരിൽ നിന്നു അപേക്ഷ ക്ഷണിച്ചു. കൂടാതെ മണ്ണിര കംപോസ്റ്റ് നിർമാണത്തിനു താൽപര്യമുള്ള കർഷകരും കൃഷി ഭവനിൽ അപേക്ഷ നൽകണമെന്ന് ഓഫിസർ അറിയിച്ചു.
ലക്ചറർ നിയമനം
തൊടുപുഴ ∙ ജില്ലയിലെ പുറപ്പുഴ സർക്കാർ പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഒഴിവുള്ള ലക്ചറർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഒന്നാം ക്ലാസ് ബിടെക് ബിരുദം. കൂടിക്കാഴ്ച 6ന് രാവിലെ 10ന് കോളജിൽ നടക്കും.