മലയോര ഹൈവേയുടെ പണികൾ നടക്കുന്ന പരപ്പിനു സമീപം മണ്ണിടിഞ്ഞുവീണു; ഗതാഗതം തടസ്സപ്പെട്ടു
Mail This Article
ഉപ്പുതറ ∙മലയോര ഹൈവേയുടെ പണികൾ നടക്കുന്ന പരപ്പിനു സമീപം മണ്ണിടിഞ്ഞു വീണ് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഓട നിർമിക്കാനായുള്ള മണ്ണു പണികൾക്കുശേഷം തൊഴിലാളികൾ മാറിയതിനു പിന്നാലെയായിരുന്നു മണ്ണിടിച്ചിൽ. തൊഴിലാളികളും വാഹനങ്ങളും ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇന്നലെ രാവിലെ പത്തരയോടെ പരപ്പ് പാറമടയ്ക്കു സമീപമായിരുന്നു അപകടം. വൻതോതിൽ മണ്ണ് നീക്കിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പണികൾ പൂർത്തിയാക്കാത്ത ഇവിടെ രണ്ടാം തവണയാണ് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. വലിയ പാറക്കല്ലുകൾ ഉൾപ്പെടെയാണ് റോഡിലേക്ക് പതിച്ചത്. മണ്ണും കല്ലും നീക്കിയ ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്. ഈ മേഖലയിലെല്ലാം മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്.
മഴയുടെ അളവ്
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്ത മഴയുടെ അളവ് താലൂക്ക് തിരിച്ച് (മില്ലിമീറ്ററിൽ)
തൊടുപുഴ– 44.2
ഇടുക്കി– 35.8
പീരുമേട്– 145
ദേവികുളം– 30.2
ഉടുമ്പൻചോല–42