ADVERTISEMENT

രാജകുമാരി∙ കുരങ്ങുശല്യത്തെ തുടർന്ന് ദുരിതത്തിലായ പൂപ്പാറ തൊഴുത്തിങ്കൽ സരസമ്മയ്ക്ക് അടച്ചുറപ്പുള്ള ഷെഡ് നിർമിച്ചു നൽകി തൊഴിലുറപ്പ് പദ്ധതിയംഗങ്ങൾ. കൂട്ടത്തോടെയെത്തുന്ന കുരങ്ങുകൾ പൂപ്പാറ പമ്പ് ഭാഗത്തുള്ള സരസമ്മയുടെ വീടിനകത്ത് കയറി വീട്ടുപകരണങ്ങളും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും നശിപ്പിക്കുന്നത് പതിവായിരുന്നു. സമീപത്തെ അടച്ചുറപ്പില്ലാത്ത മറ്റു വീടുകളിലും ഇതാണ് അവസ്ഥ. 

കഴിഞ്ഞ ഒരു വർഷമായിട്ടാണ് മേഖലയിൽ കുരങ്ങുശല്യം വ്യാപകമായത്. സരസമ്മയും മകൻ രാഹുലും കഴിഞ്ഞിരുന്ന ഓടുമേഞ്ഞ വീട്ടിൽ കുരങ്ങുശല്യം രൂക്ഷമായിരുന്നു. അടച്ചുറപ്പുള്ള വീട് നിർമിച്ചു നൽകണമെന്നാവശ്യപ്പെട്ട് സരസമ്മയും മകനും മുട്ടാത്ത വാതിലുകളില്ല. കഴിഞ്ഞ മേയിൽ മന്ത്രി വി.എൻ.വാസവൻ പങ്കെടുത്ത നെടുങ്കണ്ടത്തെ പരാതി പരിഹാര അദാലത്തിൽ സരസമ്മ തന്റെ വിഷമം മന്ത്രിയെ അറിയിച്ചിരുന്നു.

പരാതി പരിഗണിച്ച് മുൻഗണനാ വിഭാഗത്തിൽ വീടിന് അനുമതി നൽകാൻ മന്ത്രി ശാന്തൻപാറ പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകി. എന്നാൽ നടപടിക്രമങ്ങൾ വൈകിയതോടെ സരസമ്മയും മകനും വീണ്ടും ദുരിതത്തിലായി. ഇതോടെയാണ് സരസമ്മയ്ക്കൊപ്പം തൊഴിലുറപ്പ് ജോലി ചെയ്യുന്നവർ ചേർന്ന് ഷീറ്റ് ഉപയോഗിച്ച് അടച്ചുറപ്പുള്ള ഷെഡ് നിർമിച്ചു നൽകിയത്. ഇനി ഭക്ഷണസാധനങ്ങളും വീട്ടുസാധനങ്ങളും എല്ലാം പൂട്ടി വച്ച ശേഷം കൂലിപ്പണിക്കു പോകാൻ കഴിയുമെന്ന ആശ്വാസത്തിലാണ് സരസമ്മ.

English Summary:

Monkey menace in Pooppara, Thozhuthingal, has been tackled effectively thanks to the efforts of MGNREGS workers who constructed a secure shed for Sarasamma, a resident facing constant harassment from monkeys. This initiative offers a practical solution to a widespread problem and brings much-needed relief to vulnerable households.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com