ADVERTISEMENT

വണ്ടിപ്പെരിയാർ∙ കനത്ത മഴയെത്തുടർന്ന് ശബരിമലയിലേക്ക് ജില്ലയിലെ കാനനപാതയിലൂടെയുള്ള യാത്ര നിരോധിച്ച ഉത്തരവ് മഴ മാറിയതിനെത്തുടർന്ന് പിൻവലിച്ചു. ഇന്നലെ മുതൽ കുമളിയിൽ നിന്ന് മുക്കുഴി, സത്രം വഴി ശബരിമലയിലേക്കുള്ള കാനനപാതയിലൂടെ തീർഥാടകർക്കു യാത്ര അനുവദിച്ചു തുടങ്ങി. 

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാനനപാതയിലൂടെ എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനയുണ്ട്. ഇതുവരെ സത്രം കാനനപാതയിലൂടെ 12,357 തീർഥാടകർ ശബരിമലയിലേക്ക് കടന്നുപോയിട്ടുണ്ട്. സത്രം വഴി തിരികെ മടങ്ങിയവരുടെ എണ്ണം 103 ആണ്. കഴിഞ്ഞ 30നു മാത്രം 1831 തീർഥാടകർ സത്രത്തിൽ എത്തി. കനത്ത മഴയെ തുടർന്നാണ് രണ്ടു ദിവസം കാനനപാതയിലൂടെയുള്ള യാത്ര ജില്ലാ ഭരണകൂടം താൽക്കാലികമായി നിരോധിച്ചത്.

English Summary:

Vandiperiyar forest path to Sabarimala is now open for pilgrims. The path, which was closed due to heavy rains, allows travel from Kumily to Sannidhanam via Mukkuzhi and Sathram.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com