ADVERTISEMENT

അടിമാലി ∙ തകർന്നുകിടന്നിരുന്ന കുരിശുപാറ– കോട്ടപ്പാറ വ്യൂ പോയിന്റ് റോഡ് യാത്രായോഗ്യമാകുന്നു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം മുടക്കിയാണ് റോഡിൽ കൂടുതലായി തകർന്നുകിടന്നിരുന്ന ഭാഗം കോൺക്രീറ്റ് ചെയ്തത്. ഇതോടെ കുരിശുപാറയിൽ നിന്ന് കോട്ടപ്പാറ വ്യൂ പോയിന്റിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ യാത്ര സുഗമമാകും.

കല്ലാർ ഡിവിഷൻ മെംബർ മിനി ലാലു മുൻകൈ എടുത്താണ് ഫണ്ട് അനുവദിച്ചത്. വിദൂര കാഴ്ചകൾ, കോടമഞ്ഞ്, വീശിയടിക്കുന്ന കാറ്റ് എന്നിവയാണ് കോട്ടപ്പാറ വ്യൂ പോയിന്റിലേക്ക് സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നത്.

English Summary:

Adimali tourism receives a boost as the damaged Kurisupara-Kottappara View Point Road undergoes repairs, making travel easier for visitors. The Adimaly Block Panchayat allocated funds to concrete the most damaged portion, improving accessibility to the popular viewpoints.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com