ഇടുക്കി ജില്ലയിൽ ഇന്ന് (14-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
∙ ബാങ്ക് അവധി
∙ശബരിമല ഉൾപ്പെടെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത.
∙ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട്
നേത്ര പരിശോധനാ ക്യാംപ്
കുമളി∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കുമളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളി അലൻ ഹാബർ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്ന് 10 മുതൽ കുമളി വ്യാപാര ഭവനിൽ നടക്കും. ഏകോപന സമിതി കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം ഉദ്ഘാടനം ചെയ്യും. യൂത്ത് വിങ് കുമളി യൂണിറ്റ് പ്രസിഡന്റ് സനൂപ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിക്കും.
ഫ്ലെക്സും ബാനറും നീക്കണം
നെടുങ്കണ്ടം∙ പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തും പാതയോരങ്ങളിലും സ്ഥാപിച്ചിട്ടുള്ള ബോർഡുകളും, ഫ്ലെക്സുകളും, കൊടി തോരണങ്ങളും, ബാനറുകളും ഹൈക്കോടതി നിർദേശാനുസരണം 15ന് 6 മണിക്ക് മുൻപായി നീക്കം ചെയ്യണം. അല്ലാത്തപക്ഷം പഞ്ചായത്ത് നേരിൽ മാറ്റുന്നതും ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് ബോർഡ് ഒന്നിന് 5000 രൂപ വീതം പിഴ ചുമത്തുമെന്നും സെക്രട്ടറി അറിയിച്ചു
കേരളോത്സവം മാറ്റി
കട്ടപ്പന∙ 14, 15 തീയതികളിൽ നടത്താനിരുന്ന കട്ടപ്പന നഗരസഭ കേരളോത്സവം പ്രതികൂല കാലാവസ്ഥയെ തുടർന്ന് 20,21,22 തീയതികളിലേക്ക് മാറ്റിവച്ചതായി ചെയർപഴ്സൻ ബീനാ ടോമി അറിയിച്ചു. ഓൺലൈൻ റജിസ്ട്രേഷൻ 18 ന് വൈകിട്ട് 5 വരെ നീട്ടി.
തെങ്ങിൻ തൈ
അടിമാലി∙നാളികേര വികസന ബോർഡിന്റെ നേര്യമംഗലം വിത്തുൽപാദന പ്രദർശന തോട്ടത്തിൽ കുറ്റ്യാടി തെങ്ങിൻ തൈകൾ 100 രൂപ നിരക്കിലും കുറിയ ഇനങ്ങൾ 110 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. കർഷകർക്കും കൃഷി ഓഫിസർമാർക്കും ഫാമിലെത്തി തൈകൾ നേരിട്ട് വാങ്ങാം. രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെ 04852554240 എന്ന നമ്പറിൽ ബന്ധപ്പെടുക.
വൈദ്യുതി മുടക്കം
തൊടുപുഴ∙66 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ തൊടുപുഴ സബ്സ്റ്റേഷൻ പരിധിയിൽ നിന്ന് പുറപ്പെടുന്ന 11 കെവി ഫീഡറുകളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും.
കട്ടപ്പന കമ്പോളം
ഏലം: 2750-2900
കുരുമുളക്: 644
കാപ്പിക്കുരു(റോബസ്റ്റ): 230
കാപ്പി പരിപ്പ്(റോബസ്റ്റ): 390
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 230
ചുക്ക്: 330
ഗ്രാമ്പൂ: 925
ജാതിക്ക: 330
ജാതിപത്രി: 1600-2250