ADVERTISEMENT

മൂലമറ്റം ∙ വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനെതിരെ കേരള കോൺഗ്രസിന്റെ വ്യത്യസ്ത സമരം ശ്രദ്ധേയമായി. മൂലമറ്റം കെഎസ്ഇബി സെഷൻ ഓഫിസിനു മുന്നിലാണ് വ്യത്യസ്ത സമരവുമായി കേരള കോൺഗ്രസ് എത്തിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ളതും വൈദ്യുതി ആവശ്യമില്ലാത്തതുമായ നിത്യോപയോഗ -ഗൃഹോപകരണങ്ങൾ കെഎസ്ഇബി സെഷൻ ഓഫിസിനു മുന്നിൽ പ്രദർശിപ്പിച്ചായിരുന്ന സമരം. 

പാള, വിശറി, റാന്തൽ വിളക്ക്, മണ്ണെണ്ണ വിളക്ക്, പെട്രോൾ മാക്‌സ്, വിറകുകെട്ട്, കിണർ കപ്പി, ആട്ടുകല്ല്, ഉരൽ, ഉലക്ക തുടങ്ങിയ പഴയകാല ഉപകരണങ്ങളാണ് പ്രദർശിപ്പിച്ചത്. അറക്കുളം, കുടയത്തൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഉരലിൽ ഉലക്കക്കുത്തി പാർട്ടി ജില്ലാ പ്രസിഡന്റ് എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. 

അറക്കുളം മണ്ഡലം പ്രസിഡന്റ് എ.ഡി.മാത്യു അഞ്ചാനി അധ്യക്ഷത വഹിച്ച സമരത്തിൽ കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി തുടിയൻപ്ലക്കൽ പ്രദർശനവസ്തുക്കൾ പരിചയപ്പെടുത്തി. പാർട്ടി ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ, ജിൽസ് അഗസ്റ്റിൻ, സാം ജോർജ്, ടി.എച്ച് ഈസ, റെനി മാണി, ടി.സി.ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Electricity tariff hikes have sparked a unique protest by the Kerala Congress in Moolamattom. The party members showcased centuries-old household appliances and tools that do not require electricity as a powerful symbol of their discontent.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com