ADVERTISEMENT

തൊടുപുഴ ∙ കലൂർ ചർച്ച് റോഡിൽ കോഓപ്പറേറ്റീവ് പബ്ലിക് സ്കൂളിലേക്ക് വന്ന ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് അധ്യാപികയ്ക്കും ഓട്ടോ ഡ്രൈവർക്കും സാരമായി പരുക്കേറ്റു. രാവിലെ സ്കൂൾ സമയത്തുണ്ടായ വാഹനങ്ങളുടെ തിരക്കും റോഡിന്റെ സംരക്ഷണഭിത്തിയുടെ അപര്യാപ്തതയും   അപകടത്തിന് കാരണമായതായി നാട്ടുകാർ പറയുന്നു. അപകടം നടന്ന് സ്ഥലത്തിന് സമീപം സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലെത്തിയിട്ട് 2 വർഷത്തിലേറെയായെങ്കിലും പൊതുമരാമത്ത് വകുപ്പ് യാതൊരുവിധ നടപടിയും സ്വീകരിക്കാൻ ഇതുവരെ തയാറായിട്ടില്ല.

കൂടാതെ സ്കൂളിന് സമീപം ഓടയുടെ മുകളിൽ സ്ലാബ് ഇല്ലാത്തതും അപകടം ക്ഷണിച്ചുവരുത്തുമെന്ന് സ്കൂൾ അധികൃതരും രക്ഷിതാക്കളും നാട്ടുകാരും ആശങ്കപ്പെടുന്നു. മൂവാറ്റുപുഴ റോഡിൽനിന്ന് കലൂർ ചർച്ച് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഓടയുടെ സ്ലാബ് തകർന്ന് അപകടാവസ്ഥയിലായിട്ട് നാളേറെയായി. നാട്ടുകാരും മാധ്യമങ്ങളും ഇത് ശ്രദ്ധയിൽപെടുത്തിയെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

English Summary:

A road accident in Thodupuzha has left a teacher and an auto-rickshaw driver seriously injured. The accident occurred on Kaloor Church Road near Cooperative Public School due to a collapsed safety wall, raising concerns about the lack of action by the Public Works Department.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com