ബിഎസ്എൻഎൽ നമ്പറുകൾക്ക് പ്രശ്നം; വിളിച്ചാൽ കിട്ടുന്നില്ല
Mail This Article
×
തൊടുപുഴ ∙ ബിഎസ്എൻഎൽ നമ്പറുകളിലേക്ക് ഔട്ട് ഗോയിങ് കോളുകൾ കിട്ടുന്നില്ലെന്നു വ്യാപക പരാതി. ഒരു മാസത്തിലേറെയായി പ്രശ്നമുണ്ടെന്ന് ബിഎസ്എൻഎൽ ഉപഭോക്താക്കൾ പറയുന്നു. വിളിക്കുന്ന ആൾക്കു ഫുൾ റിങ് ചെയ്യുന്നത് കേൾക്കുമെങ്കിലും ബിഎസ്എൻഎൽ നമ്പർ ഉപയോഗിക്കുന്ന വ്യക്തിക്കു കോൾ വരില്ല. നാലോ അഞ്ചോ തവണ വിളിക്കുമ്പോൾ ചിലപ്പോൾ കോൾ കണക്ട് ആകും.
കൂടാതെ ബിഎസ്എൻഎൽ ഉപഭോക്താക്കൾ മറ്റു നമ്പറുകളിലേക്കു വിളിക്കുമ്പോൾ കോൾ കണക്ടാവില്ല. ഇതുമൂലം അത്യാവശ്യഘട്ടങ്ങളിൽ ഉപഭോക്താക്കൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പരാതി അറിയിച്ച് ഒട്ടേറെപ്പേർ ബിഎസ്എൻഎൽ ഓഫിസിലേക്കു വിളിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രശ്നത്തിനു ശാശ്വത പരിഹാരമായിട്ടില്ല. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണു ആവശ്യം.
English Summary:
BSNL customers in Thodupuzha, Kerala are reporting widespread issues with outgoing calls, with many unable to receive calls despite the caller hearing a full ring. This ongoing problem, persisting for over a month, has caused significant disruption and concern among BSNL users in the area.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.