മഴ പെയ്താൽ ഒറ്റപ്പെടും; കല്ലാർ- പതിനഞ്ചിപ്പടിയിൽ ദുരിതത്തിലായി 50 കുടുംബങ്ങൾ
Mail This Article
×
നെടുങ്കണ്ടം ∙ കനത്ത മഴ പെയ്താൽ വീട്ടിലേക്കുള്ള വഴിയടഞ്ഞ് ദുരിതത്തിലായി അൻപതിലേറെ കുടുംബങ്ങൾ. മഴയിൽ കല്ലാർ പുഴയിലെ ജലനിരപ്പുയർന്നാൽ കല്ലാർ- പതിനഞ്ചിപ്പടിയിൽ താമസിക്കുന്ന ഇവർ ഒറ്റപ്പെടുന്ന അവസ്ഥയാണ്. കല്ലാർ- മുണ്ടിയെരുമ റോഡിൽനിന്നു വീടുകളിലേക്കുള്ള 300 മീറ്ററോളം ദൂരമുള്ള റോഡ് താഴ്ന്നു കിടക്കുന്നതാണ് പ്രതിസന്ധി.
കഴിഞ്ഞ ദിവസമുണ്ടായ മഴയിലും റോഡ് വെള്ളത്തിൽ മുങ്ങിയതോടെ സ്കൂൾ വിട്ട് വീട്ടിൽ എത്താനാവാതെ കുട്ടികളും വഴിയിൽ കുടുങ്ങി. പ്രധാന വഴിയിൽ വാഹനങ്ങൾ നിർത്തി പറമ്പുകളിലൂടെയാണ് കുട്ടികൾ വീട്ടിലെത്തിയത്. ഈ ഭാഗത്തെ റോഡ് ഉയർത്തി നിർമിക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
English Summary:
Heavy rains in Kerala's Nedumkandam have submerged the road to Kallar-Pathinanchippadi, leaving over 50 families stranded and highlighting the need for improved infrastructure. Residents are demanding authorities raise the road level to prevent similar situations in the future.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.