ADVERTISEMENT

മൂന്നാർ∙ അറ്റകുറ്റപ്പണികൾക്കായി വർക്സ് ഷോപ്പിൽ കിടന്നിരുന്ന കാറിന്റെ നാലു ടയറുകൾ മോഷണം പോയി. മാട്ടുപ്പെട്ടി റോഡിൽ ഇരുപത്താറ് മുറിയിൽ പ്രവർത്തിക്കുന്ന വർക്സ് ഷോപ്പിൽ കിടന്ന ചെന്നൈ സ്വദേശി കാർത്തികേയന്റെ കാറിന്റെ അലോയ് ഉൾപ്പെടെയുള്ള ടയറുകളാണു മോഷണം പോയത്. ഞായർ രാത്രിയിലാണു മോഷണം നടന്നത്.   ദേവികുളം സ്വദേശിയായ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു കാർത്തികേയൻ. വാഹനം കേടായതിനെ തുടർന്നാണു ഇരുപത്താറ് മുറിയിലെ ബിജുവിന്റെ വർക്സ് ഷോപ്പിൽ നൽകിയത്. ബിജുവിന്റെ പരാതിയെ തുടർന്ന് മൂന്നാർ പൊലീസ് കേസെടുത്തു.

English Summary:

Car tire theft strikes Munnar as a Chennai native's vehicle was targeted while parked at a workshop on Mattuppetty Road, with all four tires, including alloys, stolen. Police are investigating the incident after a complaint was filed by the workshop owner.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com