ADVERTISEMENT

അധ്യാപക ഒഴിവ്
മൂലമറ്റം ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ മലയാളം അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തും.ഉദ്യോഗാർഥികൾ 19ന് 11ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സ്കൂൾ ഓഫിസിൽ ഹാജരാകണം. പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവർക്കു മുൻഗണന.കാഞ്ചിയാർ∙ ലബ്ബക്കട ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലിഷ്, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിലേക്ക് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എംസിഎ, എംഎ ഇംഗ്ലിഷ് എന്നീ വിഷയങ്ങളിൽ നെറ്റും പിഎച്ച്ഡിയും മുൻപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യരായവർ അപേക്ഷയും ബയോഡേറ്റയും 24നു മുൻപ് jpm@jpmcollege.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. ഫോൺ: 9562034555.

വൈദ്യുതി തടസ്സപ്പെടും
തൊടുപുഴ ∙ 66 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്ന് 8.30 മുതൽ 3 വരെ തൊടുപുഴ സബ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന 11 കെവി ഫീഡറുകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അസി. എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com