ADVERTISEMENT

അടിമാലി ∙ ആനക്കുളത്ത് കാലിനു പരുക്കേറ്റ കാട്ടാനയെ കണ്ടെത്തി. ഓരിനു സമീപത്തായി 2 ദിവസം മുൻപാണ് നടക്കാൻ പാടുപെടുന്ന നിലയിൽ നാട്ടുകാർ ആനയെ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തിയെങ്കിലും ആന വനത്തിലേക്കു മറയുകയായിരുന്നു. ആനയെ ചികിത്സിക്കുന്നതിനു വേണ്ടി മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ നിന്നുള്ള വെറ്ററിനറി സർജൻ ഡോ. ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘം ആനക്കുളത്ത് എത്തിയിട്ടുണ്ടെന്ന് മാങ്കുളം ഡിഎഫ്ഒ ഷാൻട്രി ടോം പറഞ്ഞു.

English Summary:

rescue efforts are underway in Anakulam, Adimali, after locals spotted an elephant with an injured leg struggling to walk. A team led by a veterinary surgeon has been dispatched to treat the injured animal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com