ADVERTISEMENT

കട്ടപ്പന ∙ ടൗണിലെ ഭൂരിഭാഗം റോഡുകളിലും കുഴികൾ രൂപപ്പെട്ടിട്ടും നന്നാക്കാൻ നടപടിയെടുക്കാത്ത നഗരസഭയ്ക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ പ്രതിഷേധവുമായി ഫ്രൻഡ്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഗർത്തസമരവും സർവമത പ്രാർഥനയും നടത്തി. പഴയ ബസ് സ്റ്റാൻഡിലെ വലിയ ഗർത്തത്തിന് മുന്നിൽ നടന്ന പ്രതിഷേധ സമരം ഫ്രൻഡ്സ് ഓഫ് കട്ടപ്പന രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു. 

ജനറൽ സെക്രട്ടറി എസ്.സൂര്യലാൽ, ട്രഷറർ ബിജോയി സ്വരലയ, ടോമി ആനിക്കാമുണ്ട, ജെയ്ബി ജോസഫ്, സൈജോ ഫിലിപ്പ്, രാജേഷ് രാജേന്ദ്രൻ, പി.പി.കിഷോർ, എസ്.ജി.മനോജ്, ജോസൻ കെ.ജോസ്, ശ്രീജിത്ത് ജയൻ എന്നിവർ പ്രസംഗിച്ചു. നഗരസഭാധികൃതർക്കും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും ഭാരവാഹികൾ നിവേദനവും നൽകി. ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ ഉപവാസ സമരം ഉൾപ്പെടെ നടത്താനാണ് തീരുമാനം.

English Summary:

Kattappana pothole protest highlights the urgent need for road repairs. Friends of Kattappana organized a demonstration, including a symbolic 'pit protest' and interfaith prayer, to pressure local authorities into action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com