അടിമാലി ടൗണിലെ അനധികൃത ഫ്ലെക്സ് ബോർഡുകൾ നീക്കി
Mail This Article
അടിമാലി ∙ ടൗണിൽ സ്ഥാപിച്ചിരുന്ന വിവിധ സംഘടനകളുടെ ഫ്ലെക്സ് ബോർഡുകൾ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു. അടിമാലി സെൻട്രൽ ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകളാണ് നീക്കം ചെയ്തത്. ഹൈക്കോടതി വിധി ഉണ്ടായിട്ടും ടൗണിലെ വിവിധ ഭാഗങ്ങളിൽ ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല.
ഇതിന്റെ പശ്ചാത്തലത്തിൽ ‘ഹൈക്കോടതി നിർദേശം ഇവിടെ ബാധകമല്ലേ’ എന്ന തലക്കെട്ടിൽ ഇന്നലെ മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണ് പഞ്ചായത്ത്് അധികൃതർ ഫ്ലെക്സ് ബോർഡുകൾ ഇന്നലെ രാവിലെ നീക്കം ചെയ്തത്. എന്നാൽ ടൗണിലൂടെ കടന്നു പോകുന്ന ദേശീയ പാതകളുടെ മധ്യഭാഗത്ത് ഡിവൈഡറുകളിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ പലതും തകർന്ന് കിടക്കുന്നത് നീക്കം ചെയ്യാൻ അധികൃതർ കൂട്ടാക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.