ADVERTISEMENT

സ്വരലയ നൃത്തസംഗീത കലാലയ വാർഷികം 21ന്: തൊടുപുഴ ∙ തൊടുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വരലയ നൃത്തസംഗീത കലാലയത്തിന്റെ വാർഷികം 21ന് വെങ്ങല്ലൂർ ഷെറോൺ കൾചറൽ സെന്ററിൽ നടക്കുമെന്ന് സ്വരലയ സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ സുജിത് കൃഷ്ണൻ അറിയിച്ചു. രാവിലെ 10ന് പി.ജെ.ജോസഫ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയാകും. ചടങ്ങി‍ൽ തൊടുപുഴയിലെ സംഗീത നൃത്ത അധ്യാപകരെ ആദരിക്കും. 2024ലെ സ്വരലയ കീർത്തി പുരസ്കാരം തിരുവിഴ സുരേന്ദ്രന് എംഎൽഎ നൽകും. തുടർന്ന് 150 സ്വരലയ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറുമെന്ന് സ്വരലയ മീഡിയ ജനറൽ സെക്രട്ടറി അജിത് കൃഷ്ണൻ, ട്രഷറർ ബിനോയ് തോമസ്, അധ്യാപിക ശ്രേയ സുജിത് എന്നിവർ അറിയിച്ചു.

ജില്ലാ–മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ്
തൊടുപുഴ ∙ ജില്ലാ സൈക്ലിങ് അസോസിയേഷൻ, ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ഇടവെട്ടി പഞ്ചായത്തിന്റെയും സഹകരണത്തോടെ ജില്ലാ–മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ് ഇടവെട്ടി മാർത്തോമ്മാ എസ്റ്റേറ്റ് റോഡിൽ നടത്തും. 29നു രാവിലെ 8 മുതൽ നടത്തുന്ന ജില്ലാ ചാംപ്യൻഷിപ്പിൽ 12 വയസ്സിൽ താഴെ, 14 ൽ താഴെ, 16 ൽതാഴെ, 18ൽ താഴെ, 23ൽ താഴെ സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ഫോട്ടോ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സൈക്കിൾ, ഹെൽമറ്റ്, എൻട്രി ഫീ എന്നിവയുമായി എത്തിച്ചേരണം. 

 മത്സരത്തിനു മുന്നോടിയായി 21 മുതൽ 28 വരെ ഇടവെട്ടി സരസ്വതി ശിശുമന്ദിരം യുപി സ്കൂളിൽ സൈക്ലിങ് പരിശീലന ക്യാംപും സംഘടിപ്പിച്ചിട്ടുണ്ട്. ചാംപ്യൻഷിപ്പിലും ക്യാംപിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9447173843 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് റജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.

സൗജന്യ യുജിസി നെറ്റ് പരിശീലനം
 കട്ടപ്പന∙ ന്യൂനപക്ഷ വിദ്യാർഥികൾക്കായി കട്ടപ്പന ഗവ. കോളജിൽ സൗജന്യ യുജിസി നെറ്റ് പരിശീലനം സംഘടിപ്പിക്കുന്നു. കൊമേഴ്സ്, ഇക്കണോമിക്സ്, മലയാളം, ഹ്യുമാനിറ്റീസ് ജനറൽ പേപ്പർ എന്നീ കോഴ്സുകൾക്കാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 55% മാർക്ക് നേടിയവർക്കും അവസാന വർഷ പിജി പരീക്ഷയിൽ 55% മാർക്ക് നേടിയവർക്കും ഒന്നാം വർഷ  പിജി വിദ്യാർഥികൾക്കും അപേക്ഷിക്കാം.  അവസാന തീയതി ഡിസംബർ 23. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.minoritywelfare.kerala.gov.in  എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോൺ: 8075601634.

ത്രോബോൾ ചാംപ്യൻഷിപ്പ് 
രാജാക്കാട്∙ രണ്ടാമത് ജില്ലാ മിനി ത്രോബോൾ ചാംപ്യൻഷിപ്പും എട്ടാമത് ജില്ലാ സബ് ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ്പും 21 ന് രാജാക്കാട് ഗവ.സ്കൂൾ മൈതാനത്ത് നടക്കും. 19 ന് മുൻപായി മത്സരാർഥികളുടെയും ടീമിന്റെയും റജിസ്ട്രേഷൻ www.throwballkerala.com എന്ന വെബ്സൈറ്റിൽ പൂർത്തിയാക്കണം. സബ് ജൂനിയർ വിഭാഗം 2010 ജനുവരി 1 ന് മുൻപ് ജനിച്ചവരും, മിനി വിഭാഗം 2012 ജനുവരി 1 ന് മുൻപും ജനിച്ചവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 7558967114

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com