ADVERTISEMENT

അടിമാലി ∙പൊതുമരാമത്തു വകുപ്പിന് കീഴിലുള്ള കാംകോ– ചിന്നപ്പാറക്കുടി റോഡിൽ കോയിക്കക്കുടിയിൽ സുഗമമായ ഗതാഗതത്തിന് തടസ്സമായി കല്ലുകൾ. ഇവ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനു ഇടയാക്കുകയാണ്. 4 വർഷം മുൻപ് ഇരുനൂറേക്കർ– മെഴുകുംചാൽ റോഡ് നിർമാണത്തിന് കേന്ദ്രാവിഷ്കൃത ഫണ്ടിൽ ലഭിച്ച പണം ഉപയോഗിച്ച് കാംകോ– ചിന്നപ്പാറ കുടി റോഡിലെ കോയിക്കാക്കുടി ജംക്‌ഷൻ വരെയുള്ള ദൂരം ടാറിങ് ജോലികൾ നടത്തിയിരുന്നു.എന്നാൽ റോഡിലേക്ക് തള്ളി നിൽക്കുന്ന കല്ലുകൾ നീക്കം ചെയ്യാതെയാണ് ഇവിടെ ടാറിങ് ജോലികൾ നടന്നത്. ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ കഴിയുന്ന വീതി മാത്രമാണ് ഇവിടെയുള്ളത്. ഇതെത്തുടർന്ന് ഇതുവഴിയുള്ള കാൽനട യാത്രയും ദുരിതമായി മാറുകയാണ്.

English Summary:

Road obstructions in Koikkakudi are causing significant traffic problems. The PWD's inaction has led to protests, demanding immediate removal of stones obstructing the Kamko-Chinnapparakkudi road.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com