ADVERTISEMENT

തൊടുപുഴ ∙നഗര മധ്യത്തിലുള്ള റോഡ് തകർന്ന് അപകടം പതിവായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. പാലാ റോഡിൽനിന്ന് ആരംഭിക്കുന്ന പഴയ മണക്കാട് റോഡിനാണ് ഈ ഗതികേട്. നൂറു കണക്കിനു വാഹനങ്ങളും വിദ്യാർഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡാണ് ടാർ ഒരു ഭാഗം പൊളിഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്നത്. ഈ റോഡിലൂടെയാണ് ജയ്റാണി സ്കൂളിലേക്കുള്ള ബസുകളും ആയിരക്കണക്കിനു വിദ്യാർഥികളും സഞ്ചരിക്കുന്നത്. റോഡ് പുതിയ ബൈപാസിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു ഭാഗം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇറക്കമായ ഇവിടെ കഴിഞ്ഞ ദിവസം ടാർ പൊളിഞ്ഞ ഭാഗത്ത് ചാടിയ        ഓട്ടോറിക്ഷ മറിഞ്ഞു. 

അടുത്ത  ദിവസം വീണ്ടും മറ്റൊരു ഓട്ടോറിക്ഷയും ഇവിടെ ചാടിയെങ്കിലും മറിയാതെ ആളുകൾ താങ്ങിനിർത്തുകയായിരുന്നു. ടാറും മെറ്റലും ഇളകി ഒരു ഭാഗം തകർന്നുകിടക്കുന്നതാണ് അപകടത്തിനു  ഇടയാക്കുന്നത്. നേരത്തേ മണക്കാടിനുള്ള പ്രധാന റോഡ് ഇതായിരുന്നു. പുതിയ ബൈപാസ് മുകൾ ഭാഗത്തു കൂടി നിർമിച്ചതോടെ ഈ റോഡിലൂടെ ബസുകളും മറ്റ് വലിയ വാഹനങ്ങളും ഓടാതായി. എന്നാൽ ഇവിടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. സ്കൂളിലേക്കുള്ള വാഹനങ്ങൾക്ക് പുറമേ ചെറു വാഹനങ്ങളും ഇതുവഴിയാണ് ഓടുന്നത്. വർഷങ്ങളായി പൊതുമരാമത്ത് വകുപ്പ് റോഡ് അറ്റകുറ്റപ്പണികൾ നടത്താത്തതാണ് പ്രശ്നമെന്ന് നഗരവാസികൾ പറഞ്ഞു.

English Summary:

Damaged Thodupuzha roads are causing accidents. The neglected Mannakad road, near Pala road, poses a serious risk to students and commuters due to a crumbling section near the new bypass.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com