ഇടുക്കി ജില്ലയിൽ ഇന്ന് (23-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
വാർഷികം 31ന്
രാജാക്കാട് ∙ രാജാക്കാട് വീഥി കലാസാംസ്കാരിക വേദിയുടെ വാർഷികവും പുതുവത്സരാഘോഷവും 31ന് രാജാക്കാട് ടൗണിൽ നടക്കും. ഉച്ചകഴിഞ്ഞ് 3 മുതൽ കവിയരങ്ങ്, തുടർന്ന് വാർഷികപ്പതിപ്പിന്റെ പ്രകാശന കർമവും സാംസ്കാരിക സമ്മേളനവും. സാംസ്കാരിക സമ്മേളനം കവി വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും.
എൻഎസ്എസ് ക്യാംപിനു തുടക്കം
നെടുങ്കണ്ടം ∙ ചെമ്മണ്ണാർ സെന്റ്. സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ എൻഎസ്എസ് സപ്തദിന ക്യാംപ് പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ആരംഭിച്ചു. എം.എം.മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഗിരിജ മൗജൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോയി കെ.ജോസ്, പ്രോഗ്രാം ഓഫിസർ സൗമി ജോസ് എന്നിവർ പ്രസംഗിച്ചു. 26ന് സമാപിക്കും
നെറ്റ്ബോൾ ചാംപ്യൻഷിപ്
തൊടുപുഴ ∙ സംസ്ഥാന സബ്ജൂനിയർ ഫാസ്റ്റ് 5 നെറ്റ്ബോൾ ചാംപ്യൻഷിപ്പിന് സരസ്വതി വിദ്യാഭവനിൽ തുടക്കമായി. തൊടുപുഴ മുനിസിപ്പൽ ചെയർപഴ്സൻ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്തു. കേരള സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ നെറ്റ്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ സംസ്ഥാന നെറ്റ്ബോൾ അസോസിയേഷനാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കേരള നെറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഡോ.പി.ടി.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.നജിമുദ്ദീൻ, എസ്.ശശിധരൻ നായർ, സന്തോഷ് കൊച്ചുപറമ്പിൽ, കേരള സ്പോർട്സ് കൗൺസിൽ അംഗങ്ങളായ പി.ഐ.റഫീഖ്, കെ.ശശിധരൻ, ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി സൈജൻ സ്റ്റീഫൻ, ജില്ലാ ഖൊഖൊ അസോസിയേഷൻ പ്രസിഡന്റ് ഡോ. ബോബു ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.