ADVERTISEMENT

മറയൂർ∙ മറയൂരിന് സമീപം തോട്ടം മേഖലയിൽ ഭീതിയുണർത്തി ഒറ്റയാൻ. കടുകുമുടിക്കു സമീപം തെപ്പകുളത്താണ് ഇന്നലെ രാവിലെ മുതൽ ഒറ്റക്കൊമ്പൻ ആന നിലയുറപ്പിച്ചത്. കഴിഞ്ഞദിവസം പ്രദേശത്തു പുലിയെയും കണ്ടിരുന്നു. വൈകിട്ട് 5 മണിയോടെ എത്തിയ ഒറ്റക്കൊമ്പൻ തലയാർ കടുകുമുടിയിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്കു സമീപവും എൽപി സ്കൂളിനു സമീപവും നിൽക്കുകയും ഇതുവഴി കടന്നുപോയ തൊഴിലാളികളെ ഓടിക്കുകയും ചെയ്തു. വർഷങ്ങൾക്കുശേഷമാണ് ഒറ്റക്കൊമ്പൻ ഇവിടെ എത്തുന്നത്.

പടയപ്പയ്ക്ക് പുറമേ ഒറ്റക്കൊമ്പനും കൂടി എത്തിയതോടെ മേഖലയിലെ ജനങ്ങൾ വലിയ ആശങ്കയിലാണ്. ഇന്നലെ തേയിലത്തോട്ടത്തിലെ തൊഴിലാളികൾ ഭയത്തോടെയാണു ജോലി ചെയ്തത്. കഴിഞ്ഞദിവസം രാവിലെ വാഗുവരൈ ലോയർ ഡിവിഷനിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം തൊഴിലാളികൾ പുലിയെ കണ്ടിരുന്നു. സ്കൂൾ അവധിയായത് ആശങ്കയുടെ ആഴം കുറച്ചു. പ്രദേശത്തു വന്യമൃഗ ശല്യം അതിരൂക്ഷമായി തുടരുകയാണ്. പല തവണ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നു തൊഴിലാളികൾ പറഞ്ഞു.

English Summary:

Lone tusker sighting near Marayoor causes fear among locals. The recent appearances of both a wild elephant and a tiger near residential and school areas have heightened anxieties and sparked calls for increased forest department action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com