ADVERTISEMENT

തൊടുപുഴ∙ ന്യൂമാൻ കോളജ് സ്വാശ്രയ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരവും ഫിലിം റിവ്യൂ മത്സരവും സംഘടിപ്പിക്കുന്നു. കോളജിൽ വച്ച് ജനുവരി 3ന് രാവിലെ 10നാണ് മത്സരം. രണ്ടു പേർ അടങ്ങുന്ന ടീം ആയാണ് ക്വിസ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഒരു സ്കൂളിൽ നിന്ന് എത്ര ടീമിന് വേണമെങ്കിലും പങ്കെടുക്കാം. ഫിലിം റിവ്യൂ മത്സരം വ്യക്തിഗതമാണ്. 8–12 ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിജയികൾക്ക് സമ്മാനമുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://forms.gle/Hz72RG2ZxJJQgRr2A എന്ന ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 7034404253 എന്ന നമ്പരിൽ ബന്ധപ്പെടുക.

English Summary:

School Quiz and Film Review Competition: Newman College, Thodupuzha is organizing a quiz and film review competition for school students on January 3rd, 2025. Students from classes 8-12 can participate and win exciting prizes by registering through the given Google Form.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com