ലേലം ചെയ്യാൻ നടപടിയില്ല; സർക്കാർ ജീപ്പ് തുരുമ്പിക്കുന്നു
Mail This Article
×
തൊടുപുഴ ∙ കാലാവധി കഴിഞ്ഞ ജീപ്പ് ലേലം ചെയ്ത് നൽകാൻ നടപടിയില്ല. ജില്ലാ ലേബർ ഓഫിസിലെ ജീപ്പാണ് തുരുമ്പെടുത്ത് നശിക്കുന്നത്. 25 വർഷം പൂർത്തിയായതിനാൽ കഴിഞ്ഞ ഏപ്രിൽ മുതൽ ജീപ്പ് ഷെഡിൽ കയറ്റി ഇട്ടിരിക്കുകയാണ്. സർക്കാരിൽ നിന്നു ഉത്തരവ് ലഭിക്കുന്നതിനുള്ള കാലതാമസമാണ് ലേലം വൈകാൻ കാരണമെന്ന് അധികൃതർ പറയുന്നു. ലേലം ചെയ്ത് നൽകിയാൽ രൂപ സർക്കാരിന് ലഭിക്കും. ലേബർ ഓഫിസിൽ നിന്ന് വാഹനം ഒഴിവാകുകയും ചെയ്യും. വാഹനം ഇല്ലാതായതോടെ ഓഫിസിലെ ആവശ്യത്തിനായി കരാർ വ്യവസ്ഥയിൽ പോലും വാഹനസൗകര്യം ഒരുക്കാത്തതിനാൽ ജീവനക്കാർ സ്വന്തം ചെലവിലാണ് പോകുന്നത്.
English Summary:
Expired Jeep Auction Delayed in Todupuzha: The District Labour Office in Todupuzha is facing delays in auctioning off a 25-year-old, unusable jeep due to pending government approvals, impacting office operations and staff. This delay is causing financial strain on employees who must now cover their own transportation costs.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.