സ്വന്തമായി നിർമിച്ച ടെലിപ്രോംപ്റ്ററുമായി മരിയൻ കോളജിലെ മാധ്യമപഠന വിദ്യാർഥികൾ
Mail This Article
കുട്ടിക്കാനം: മാധ്യമ പഠന വിദ്യാർഥികൾ ടെലിപ്രോംറ്റർ ഉപയോഗിച്ച് വാർത്ത വായന പരിശീലനം നടത്താറുണ്ട്. എന്നാൽ സ്വന്തമായി നിർമ്മിച്ച ടെലിപ്രോംറ്ററിൽ വാർത്ത വായിക്കാനൊരുങ്ങുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. കുട്ടിക്കാനം മരിയൻ കോളജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വിദ്യാർഥികൾ അധ്യാപകനായ എ.ആർ.ഗിൽബർട്ടി ന്റെ നേതൃത്വത്തിലാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. കുറഞ്ഞ ചെലവിൽ ടെലിപ്രോംറ്റർ നിർമിച്ചു മാധ്യമ പഠനരംഗത്തു പുതിയ ചുവടുവയ്പ്പിന് തയാറാകുകയാണ് ഈ വിദ്യാർഥികൾ.
കോളജിന്റെ പ്രോത്സാഹനത്തോടും പിന്തുണയോടും കൂടി ആദ്യമായി നിർമ്മിച്ച ടെലിപ്രോംറ്ററിന്റെ ഉദ്ഘാടനം കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനത്ത് നിർവഹിച്ചു. ഡയറക്ടർ പ്രൊഫ. എം വിജയകുമാർ, ഡിപ്പാർട്ട്മെന്റ് മേധാവി ഫാ. സോബി തോമസ് കന്നാലിൽ, അധ്യാപകരായ കാർമൽ മരിയ ജോസ് , ആൻസൺ തോമസ്, എൻ.ജെ.ജോബി, സ്റ്റാർട്ട് അപ്പ് കോഓർഡിനേറ്റർ ആൽബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.