വാർത്ത വന്നു; ലൈറ്റ് തെളിയും
Mail This Article
വണ്ണപ്പുറം ∙മാസങ്ങളായി പ്ലാന്റേഷൻ കവലയിലും ഹൈറേഞ്ച് ജംക്‌ഷനിലും മുള്ളരിങ്ങാട് ജംക്‌ഷനിലും തെളിയാത്ത ഹൈമാസ്റ്റ് ലൈറ്റുകൾ നന്നാക്കാനുള്ള നടപടികൾ ആരംഭിച്ചു. ലൈറ്റുകൾ തെളിയാത്തതിനാൽ കാൽനട യാത്രക്കാരും മറ്റും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് മനോരമ വാർത്ത നൽകിയിരുന്നു. ഇതെ തുടർന്നാണ് ലൈറ്റുകൾ നന്നാക്കാനുള്ള നടപടികൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്.അതേ സമയം 17 വാർഡുകളുള്ള പഞ്ചായത്തിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് വഴിവിളക്കുകൾ സ്‌ഥാപിച്ചിരുന്നു. എന്നാൽ ഈ ലൈറ്റുകൾക്ക് ആയുസ്സ് വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമായിരുന്നു. ഇത് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടികളുമുണ്ടായിട്ടില്ല. കൂടാതെ ടൗണിലെ പല മേഖലകളിലും വഴിവിളക്കുകൾ തെളിയാത്തതുമൂലം കാൽനട യാത്രക്കാരും സ്ത്രീകളും കുട്ടികളും വ്യാപാരികളും വളരെയേറെ ദുരിതം അനുഭവിക്കുകയാണ്. ഇതുമൂലം രാത്രി കാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും വർധിച്ചിരുന്നു. തുടർന്ന് വഴി വിളക്ക് ഉടൻ നന്നാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജു അറിയിച്ചിരുന്നു.