ഇരുചക്രവാഹന യാത്രക്കാരെ വെട്ടിലാക്കി ടൈൽ പാകി; റോഡിൽ അപകടം പതിവ്
Mail This Article
×
മൂലമറ്റം ∙ ഇരുചക്രവാഹന യാത്രക്കാരെ വെട്ടിലാക്കി മൂലമറ്റം ബസ് സ്റ്റാൻഡ്– അങ്കണവാടി റോഡ്. റോഡ് കഴിഞ്ഞ ദിവസം ടൈൽ പാകിയതോടെയാണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായത്. ടൈൽ പാകിയ ശേഷം റോഡിൽ പാറപ്പൊടി അമിതമായി വിതറിയ ശേഷം കരാറുകാരൻ സ്ഥലം കാലിയാക്കി. ഇറക്കമുള്ള റോഡായതിനാൽ ടൈലിന്റെ മുകളിലെ മണലിൽ ഇരുചക്രവാഹനങ്ങൾ തെന്നി നീങ്ങി അപകടത്തിൽപെടുന്നത് പതിവായിരിക്കുകയാണ്.
ചില കാൽനടയാത്രക്കാരും ഇവിടെ തെന്നിവീണു. മഴയിൽ പാറപ്പൊടി ഒഴുകിപ്പോകുമെന്നാണ് കരാറുകാരൻ പറയുന്നത്. എന്നാൽ മഴയില്ലാത്തതിനാൽ റോഡിൽ മണൽ കട്ടിയിൽ കിടക്കുകയാണ്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ പെട്ടെന്നു ബ്രേക്ക് ഉപയോഗിച്ചാൽ റോഡിൽ വാഹനം തെന്നി മാറി അപകടത്തിൽപെടും. ഇതൊഴിവാക്കാൻ റോഡിലെ മണൽപൊടി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
English Summary:
Moolamattom road accidents are increasing due to a dangerous road surface. The excessive gravel left after recent road work is causing two-wheelers to skid, resulting in frequent accidents and injuries.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.