അഴീക്കോട്ട് കപ്പലടുക്കും; ജനുവരി രണ്ടാം വാരം
Mail This Article
×
അഴീക്കോട്∙ കണ്ടെയ്നർ ചരക്കുനീക്കത്തിനു കപ്പലുകൾക്കുള്ള ഇൻസന്റീവ് തർക്കങ്ങൾ പരിഹരിച്ചു ജനുവരി രണ്ടാം വാരം അഴീക്കലിൽ നിന്നു ചരക്കു കപ്പൽ സർവീസ് പുനരാരംഭിക്കും എന്നു തുറമുഖ സെക്രട്ടറി സജീവ് കൗൾ. ചുമതലയേറ്റ ശേഷം അഴീക്കലിലെ തുറമുഖത്തും പുലിമുട്ടിലും സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഇൻസന്റീവ് സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനു 30ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചതായും സെക്രട്ടറി പറഞ്ഞു.
നേരത്തേയുള്ള കുടിശിക സംബന്ധിച്ചും കപ്പൽ പ്രതിനിധികൾ ഉന്നയിച്ച തുക സംബന്ധിച്ചും സർക്കാരിന്റെ പരിഹാര നിർദേശങ്ങളും ചർച്ച ചെയ്തു പരിഹാര നടപടി കൈക്കൊള്ളും. ഏതു സമയത്തും ചെറുകപ്പൽ സർവീസ് തുടങ്ങാൻ അഴീക്കൽ സജ്ജമാണെന്നും സെക്രട്ടറി വ്യക്തമാക്കി. കണ്ണൂർ പോർട്ട് കൺസർവേറ്റർ കെ.അനിൽ കുമാറും ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.