തലശ്ശേരി ജനറൽ ആശുപത്രിയിൽ സൺഷേഡ് തകർന്നു വീണു
Mail This Article
×
തലശ്ശേരി∙ ജനറൽ ആശുപത്രി എ ബ്ലോക്കിൽ ഓപ്പറേഷൻ തിയറ്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ സൺഷേഡ് തകർന്നു വീണു. പ്രസവ ചികിൽസാ ഒപിയുടെ മുന്നിലേക്കാണ് സൺഷേഡ് തകർന്നു വീണത്. പുലർച്ചെ ഒന്നോടെയാണ് അപകടം. പുലർച്ചെയായതിനാൽ വൻ ദുരന്തം ഒഴിവായി.
കോൺക്രീറ്റ് സ്ലാബ് പതിച്ചു കുടിവെള്ള പൈപ്പ് പൊട്ടി. തിയറ്ററിലേക്കുള്ള ശുദ്ധജല വിതരണം നിലച്ചതോടെ ഇന്നലെ നടത്തേണ്ടിയിരുന്ന 3 ശസ്ത്രക്രിയകൾ മാറ്റി. അപകടാവസ്ഥയിലാണ് ആശുപത്രിയിലെ എ ബ്ലോക്ക്. നേരത്തെ തന്നെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നു വീഴുന്നത് പതിവായിരുന്നു. സൺഷേഡ് തകർന്ന് കോൺക്രീറ്റ് കട്ടകൾ കമ്പിയിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ്. സൺഷേഡ് തകർന്നതോടെ ഈ ഭാഗത്തേക്കുള്ള പ്രവേശനം താൽക്കാലികമായി തടഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.