റെയിൽവേ സ്റ്റേഷനുകളിൽ 24*7 ഹെൽപ് ഡെസ്ക്
Mail This Article
×
കണ്ണൂർ∙ കോവിഡ്–19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ ആരോഗ്യ വകുപ്പും ജില്ലാ പൊലീസും ചേർന്നു ഹെൽപ് ഡെസ്ക് ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കും. 3 ഷിഫ്റ്റുകളിലായി ജീവനക്കാർ ഉണ്ടാകും. ഇതിന് ആവശ്യമായ വാഹനം റവന്യു വകുപ്പും ഫർണിച്ചർ റെയിൽവേ അധികൃതരും മാസ്ക്, ഹാൻഡ് വാഷ് എന്നിവ ആരോഗ്യ വകുപ്പും നൽകി.മാഹി,
തലശ്ശേരി, കണ്ണൂർ, കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകളിലാണു ഹെൽപ് ഡെസ്ക് ആരംഭിച്ചത്. ജില്ലയിലെ വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ നടത്തിയ പരിശോധനകളിൽ ഇന്നലെ 122 പേരെ ഹോം ഐസലേഷനിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച രണ്ടു പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ഡിഎംഒ ഡോ. കെ.നാരായണ നായിക് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.