ADVERTISEMENT

കണ്ണൂർ∙ എല്ലാക്കാലത്തും പിണറായി വിജയനായിരിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയെന്നു പിണറായിയോ, അദ്ദേഹത്തിന്റെ വാക്കു കേട്ട് സമരക്കാരെ തല്ലിച്ചതയ്ക്കുന്ന പൊലീസോ കരുതരുതെന്നു മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്. സ്വർണക്കള്ളക്കടത്ത് വിവാദത്തിൽ മന്ത്രി ജലീലും മുഖ്യമന്ത്രി പിണറായി വിജയനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ലതിക.

ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെപിസിസി സെക്രട്ടറിയുമായ ഡോ.കെ.വി.ഫിലോമിന, കെപിസിസി നിർവാഹക സമിതിയംഗം സുമ ബാലകൃഷ്ണൻ, പി.കെ.സരസ്വതി, സുനിജ ബാലകൃഷ്ണൻ, സോയ ജോസഫ്, ഡെയ്സി സ്കറിയ, സി.ടി.ഗിരിജ, അത്തായ പത്മിനി, ഇ.പി.ശ്യാമള, ശ്രീജ മഠത്തിൽ, എം.ഉഷ, കെ.പി.നസീമ, ചന്ദ്രിക സതീഷ്, മിനി വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com