സിലക്ഷൻ ട്രയൽസ് ആരംഭിച്ചു
Mail This Article
കണ്ണൂർ∙ തിരുവനന്തപുരം ഗവ ജിവി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശൂർ സ്പോർട്സ് സ്കൂൾ എന്നിവിടങ്ങളിലേക്കു പ്രവേശനത്തിനു സിലക്ഷൻ ട്രയൽസ് ആരംഭിച്ചു. പൊലീസ് പരേഡ് ഗ്രൗണ്ട്, മുനിസിപ്പൽ സ്കൂൾ എന്നിവിടങ്ങളിൽ ഇന്നലെ നടന്ന ട്രയൽസിൽ ജില്ലയിലെ 450 അധികം കുട്ടികൾ പങ്കെടുത്തു. 6,7,8 ക്ലാസുകളിലേക്കാണു കുട്ടികളെ തിരഞ്ഞെടുത്തത്. കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തിലായിരുന്നു ട്രയൽസ്. 9,10,11 ക്ലാസുകളിലേക്കുള്ള ട്രയൽസ് മെയ് 11നു നടക്കും.
കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവരാണു പങ്കെടുക്കേണ്ടത്. അത്‍ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ്, ഹോക്കി, ഗുസ്തി, തയ്ക്വാൻഡോ ഭാരോദ്വഹനം എന്നീ ഇനങ്ങളിലേക്കാണു കുട്ടികളെ തിരഞ്ഞെടുക്കുന്നത്. കായിക യുവജനകാര്യ പരിശീലകരായ ഡി.ചന്ദ്രലാൽ, ഗോപാലകൃഷ്ണ പിള്ള, സണ്ണി ജോസഫ്, ആന്റണി സ്റ്റീഫൻ, നയിൻ പാൾ എന്നിവർ നേതൃത്വം നൽകി.